Friday, May 2, 2008

(കൂര്‍ക്ക)കുഞ്ഞേ..

മണ്ണടരുകള്‍ പുതച്ചുറക്കിയ
രുചിയുടെ മുത്തുമണികളേ,
രസനയില്‍ മെല്ലെയലിഞ്ഞു ചേരുകെന്‍
ചോറുരുളയ്ക്കു കൂട്ടിന്നായ്‌..
ചട്ടിയില്‍ ചൂടന്‍ വെളിച്ചെണ്ണയ്ക്കൊപ്പം
മുളകും ഉള്ളിയും ചതച്ചതും
ഒരു തണ്ട്‌ കറിവേപ്പിലയും
കൂടിയുള്ളൊരാ 'കൂട്ട'തില്‍
കിടന്നു മൊരിയുക പുണ്യമെ
ദൈവം തന്നോരമൃതമെ.

(കൂര്‍ക്കബ്ലോഗ് കണ്ട് കൂര്‍ക്ക ഇഷ്ടമില്ലാത്തൊരു സുഹൃത്ത് അയച്ചു തന്നത്)

24 comments:

രിയാസ് അഹമദ് said...

:)

ഭൂമിപുത്രി said...

..കട്ടത്തൈരുമിത്തിരി-
യുപ്പും ചേറ്ന്നാല്‍ നീ
യമൃതിന്റെ
സ്വന്തം ദൈവം

ഡാലി said...

റിയാസ്, ഭൂമി, കൂര്‍ക്ക ഇഷ്ടമുള്ള രണ്ടാളെ കണ്ടെതില്‍ സന്തോഷം.

ഓഫ്: ഭൂമിയെന്താ വനിതാലോകത്തില്‍ ചേരാത്തെ? :)

ഭൂമിപുത്രി said...

ഡാലീ,ഞാന്‍ ബ്ലോഗ് തുടങ്ങിയപ്പോള്‍ ഒരു കുട്ടീസഖാവ് പറഞ്ഞു ‘ചേച്ച്യേ ഒരു ഗ്രൂപ്പിലും പെടാതെ നിക്കണംട്ടൊ”ന്ന്.
അതക്ഷരമ്പ്രതി അനുസരിച്ചതല്ലെ?
എന്നിട്ടിന്നാള്‍ നോക്കീപ്പോ ചെക്കന്‍റ്റെ പേരുണ്ട് പലഗ്രൂപ്പിലും.
അവനെക്കയില്ക്കിട്ടാനിരിക്ക്യാഞാന്:)
ഞാന്‍ ദാ ചേര്‍ന്നിരിയ്ക്കുന്നു വനിതാലോകത്തില്‍.അവിടെച്ചെന്നു ആപ്ലിക്കേഷനിടണായിരിയ്ക്കും,അല്ലെ?
നോക്കട്ടെ..
ഡിസംബറ്-ജനുവരി മാസങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കൂറ്ക്ക വലിച്ച് വാരിത്തിന്ന് ഗ്യാസ്ബലൂണായി പറന്നുനടക്കാറുണ്ട് ഞാന്‍.
അടുക്കളപ്പണിയില്‍നിന്നും രക്ഷപ്പെട്ടു ജീവിയ്ക്കുന്ന ടൈപ്പായതുകോണ്ട്,
തൊലികളയാന്‍ ചാക്കില്‍
കെട്ടിയടിയ്ക്കലൊന്നും എനിയ്ക്ക് വേണ്ടിവരാറില്ല.
‘കൂറ്ക്ക’എന്നെങ്ങാനും മിണ്ടിയാല്‍,അവനെ ഡിസന്റാക്കിയെടുക്കാന്‍
ചുമതലപ്പേട്ടവറ് കണ്ണുരുട്ടുന്നത് ഞാന്‍
മൈന്‍ഡ് ചെയാറുമില്ല :))

ഡാലി said...

കൂര്‍ക്കയെ മെരുക്കാന്‍ ഞാനും ഇതേവരെ മെനക്കെട്ടീല്ല. പക്ഷെ ഭൂമി പറഞ്ഞപ്പോലെ കൂര്‍ക്ക എന്ന് നമ്മള്‍ ചിന്തിക്കുന്ന പക്ഷം അവനെ മെരുക്കാനിരീക്കുന്ന ചില കറപറ്റിയ കൈകളെ കൂര്‍ക്ക എന്ന പദം ഉം തീര്‍ച്ചയായ്ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതാണതിനാ ഏഴാമത്തെ രുചികൊടുക്കുന്നതെന്ന് തോന്നുന്നു. :)

vanithalokam at gmail dot com ലേയ്ക്ക് ഒരു ബ്ലാങ്ക് മെയീല്‍ വിട്ടാലും അംഗത്വം മെയില്‍ ബോക്സില്‍ എത്തിയിരീക്കും. ബ്ലോഗില്‍ നോക്കിയിട്ട് മെയില്‍ ഐ.ഡി കണ്ടില്ല. അല്ലെങ്കില്‍ ഇപ്പോ അംഗത്വം അങ്ങ് എത്തിയേനെ.

ഭൂമിപുത്രി said...

അതെ,മനസ്സിരുത്തിയാല്‍ പെണ്ണുങ്ങള്‍ക്കും MCP ആകാമെന്നു ഗുപ്തനറിയില്ല
മെയില് വിട്ടിട്ടുണ്ട്.

ഡാലി said...

അപ്പോ ഭൂമി ഇതു കണ്ടില്ലാര്‍ന്നോ

ഭൂമിപുത്രി said...

ഉവ്വല്ലോ..ഞാന്‍ പറഞ്ഞ സാദ്ധ്യതയെപ്പറ്റി ഗ്രന്ഥകാരന്‍
ആലോചിച്ചില്ലെന്ന് അതാ പറഞ്ഞെ ഡാലീ :)

ഡാലി said...

ഭൂമി, പെണ്ണുങ്ങള്‍ ഉറക്കെ ചിരിക്കരുത്, ഉറക്കത്തില്‍ അനങ്ങരുത്, രാത്രി പുറത്തിറങ്ങരുത്, പൂമുഖത്ത് വരരുത് എന്നീ നിയമങ്ങുളുമായി നമുക്കു പുറകെ നടന്നിരുന്ന നമ്മുടെ മുത്തശ്ശിമാരൊക്കെ അവരല്ലെ. ഒരു ലേഖനത്തിനു സ്കോപ്പുണ്ട്ട്ടാ.
പെണ്‍ ‘ആണ്‍ മൂരാച്ചി പന്നി’ :)

ഭൂമിപുത്രി said...

കമ്പ്ലീറ്റ് ഓ.ടോ ആയിപ്പോയല്ലോ ഡാലീ.
നനഞ്ഞിറങ്ങിയതല്ലെ,ഇനിക്കുളിച്ചുകേറാം..
ഇന്നലെ ഒരു വനിതാമാസികയില്‍ക്കണ്ടതാണു-
സ്ത്രീകള്‍ കാലിമ്മേല്‍ കാല് വെച്ചിരിയ്ക്കരുത് എന്ന്
പറയുന്നതിന്റെ ഗൂട്ടന്‍സ്-ഗറ്ഭപാത്രം ചുരുങ്ങിപ്പോകുമത്രെ!!!

ഡാലി said...

റിയാസ് കമന്റ് സബ്സ്രൈബ് ചെയ്തീട്ടില്ല എന്ന് വിശ്വസിക്കാം.

ഈ വനിതാമാസികക്കാരണു കൂടിയ എം.സി.പികള്‍.
കാലത്ത് കുറിച്ച് ശുദ്ധിയായി പാചകം ചെയ്യണ്ടതിനെ ഉത്ബോദിപ്പിക്കുന്നതും,(വയറില്‍ ചൂട് തട്ടും ഗര്‍ഭപാത്രത്തിനു ദോഷം) മാസമുറകാലത്ത് അടുക്കളയിലും അമ്പലത്തിലും പോകേണ്ടാത്തതും (ആ സമയത്ത് അനങ്ങി കൂട ഗര്‍ഭപാത്രത്തിനു ദോഷം)ഇതേ ലോജിക് വച്ചാണു വിവരിക്കുന്നത്. ഇവരു പറേണ കേട്ടാല്‍ തോന്നും സ്ത്രീ എന്ന് വച്ചാല്‍ ആകെയുള്ള ധര്‍മ്മം ദാ പാത്രം അനങ്ങാണ്ട് നോക്കലു മാത്രാന്നു.

ഭൂമിപുത്രി said...

‘ഒരൊറ്റപാത്രത്തിലൊതുങ്ങുന്ന ജീവിതങ്ങള്‍’
(ഗീതാ ഹിരണ്ണ്യനു കടപ്പാട്)

രിയാസ് അഹമദ് said...

അതു മാത്രമല്ല, ഭക്ഷണമുണ്ടാക്കി, ഒരുക്കി, ഒരുങ്ങി, തുന്നി, തുടച്ച്, വിരിച്ച്, ചിരിച്ച് മര്യാദക്കു നല്ല വിഗ്രഹമായി പുണ്യജന്മമായിരുന്നോണം. വിഗ്രഹം വാ തുറക്കരുത് (അതിന്റെ ശാസ്ത്രീയ വശം അവസാന ലക്കം മഹിളാമണിയിലുണ്ട്- സ്പൈനല്‍ കോഡ്സ് ദുര്‍ബലമാകും).

വിക്ഷോഭത്തിലും ചിരിച്ച്, വാചാലതയിലും മൌനം പാലിച്ച്, മൊഴിമുത്തുകള്‍ പൊഴിച്ച് അന്യരുടെ ആഗ്രഹങ്ങളുടെ ഒരു എക്കോ. ഉമ്പര്‍ട്ടോ എക്കോ അല്ല. മേതില്‍ പറഞ്ഞ എക്കോ.

ഭൂമിപുത്രി said...

ദൈവമേ..ദേ രിയാസ്!
കൂടിയ്ക്കോ രിയാസേ..കമന്റിഷട്ടപ്പെട്ടതുകൊണ്ട് പറഞ്ഞതാട്ടൊ

ഡാലി said...

റിയാസ് കമന്റ് സബ്സ്ക്രൈബ് ചെയ്തിരുന്നൂലേ :)

“വിക്ഷോഭത്തിലും ചിരിച്ച്, വാചാലതയിലും മൌനം പാലിച്ച്, മൊഴിമുത്തുകള്‍ പൊഴിച്ച് അന്യരുടെ ആഗ്രഹങ്ങളുടെ ഒരു എക്കോ“ എവടെ പറഞ്ഞത്?

റിയാസ് പറഞ്ഞ വിഗ്രഹവത്ക്കരണം പോലെ അപകടകരമായ മറ്റൊന്നാണു അമ്മവത്ക്കരണം. (അതീ പാത്രത്തിന്റെ ചുവട് പറ്റി തന്നെ വരണതാണു) ഇന്നാളൊരു കൂട്ടുകാരി (പുതിയതായി അമ്മയായവള്‍ ) പറഞ്ഞ് അമ്മ വന്ന് സ്ത്രീയെ വിഴുങ്ങുമോ എന്നവള്‍ ഭയക്കുന്നു എന്ന്. അമ്മയാവാത്തവള്‍ ഒന്നും സ്ത്രീയല്ല എന്നത് അമ്മവത്ക്കരണം നാണയത്തിന്റെ മറുപുറമാണു.

ഗീതാഹിരണ്യനൊരു സല്യൂട്ട്.

രിയാസ് അഹമദ് said...

'അവളുടെ അവയവങ്ങള്‍ എപ്പോഴും ക്ലോസപ്പില്‍' , 'മറ്റുള്ളവരുടെ ആഗ്രഹങ്ങളുടെ ഒരു എക്കോ ആണവള്‍' എന്നെല്ലാം മേതില്‍.

ഭൂമിപുത്രി said...

ഗീതയുടെ ഒരു ചേറുകഥയുടെ പേര്‍ ഞാനൊന്നു മോഡിഫൈ ചെയ്തതാണ്‍ ഡാലീ-
‘ഒറ്റസ്നാപ്പിലൊതുങ്ങാത്ത ജീവിതസത്യം’എന്നോ
മറ്റൊ ആണെന്ന് തോന്നുന്നു,അത്ര തീറ്ച്ചയില്ല.

രിയാസ് അഹമദ് said...
This comment has been removed by the author.
രിയാസ് അഹമദ് said...

'ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവില്ല ഒരു ജന്മസത്യം' :(

ഭൂമിപുത്രി said...

അതന്നെ,നന്ദി രിയാസ്

ഗുപ്തന്‍ said...

മൊത്തത്തില്‍ ഓഫിന്റെ കളി. എന്നാല്‍ ഇതും കൂടെ വച്ചോ. യൂറോപ്പില്‍ പെണ്ണുങ്ങള്‍ കാലു ക്രോസ്‌ ചെയ്തിരിക്കുന്നത്‌ സര്‍വസാധാരണമാണ്‌. മിനി സ്‌കെര്‍ട്ട്‌ ഇഫക്‍റ്റ്‌ ആയിരിക്കണം. ലവളുമ്മാരുടെ ഒക്കെ ഗര്‍ഭപാത്രം ചുരുങ്ങി ഒണക്കപാക്ക്‌ ആയിട്ടൊണ്ടാവുമല്ലോ

o.t. കൂര്‍ക്ക ബ്ലൊഗിനും വേവേ.. കലികാലവൈഭവം!

B Shihab said...

കൂര്‍ക്ക best

Rare Rose said...

എന്റെ ദൈവേ..എന്റെ പ്രിയ കൂര്‍ക്കകുഞ്ഞിനും ഈ ബൂലോകത്തൊരു ബ്ലോഗോ..ഒരു കടുകടുത്ത കൂര്‍ക്കപ്രേമിയായ ഞാന്‍ ഇതിപ്പോഴാണല്ലോ കാണുന്നതു...എനിക്കിപ്പം വേണം കൂര്‍ക്കമെഴുക്കോരട്ടി...:)

ചേച്ചിപ്പെണ്ണ് said...

me tooo