Monday, March 17, 2008

രുചിയുടെ ഏഴാം ലോകം

എത്ര തരം രുചിയുണ്ട്? അഞ്ച് ലോക രുചികള്‍, ആറ് ഇന്ത്യന്‍ രുചികള്‍ എന്നതാണോ നിങ്ങളുടെ ഉത്തരം? എങ്കില്‍ നിങ്ങള്‍ കൂര്‍ക്ക കഴിച്ചീട്ടില്ല. ഒരിക്കലെങ്കിലും കൂര്‍ക്ക കഴിച്ചീട്ടുള്ളവര്‍,അവര്‍ കൂര്‍ക്ക പ്രേമികളാവട്ടെ, കൂര്‍ക്ക വിരോധികളാവട്ടെ,മധുരം, കയ്പ്പ്, പുളി, ഉപ്പ്, ഉമ്മാമി എന്നീ അഞ്ച് ലോകരുചികളില്‍ നിന്നും മധുരം, കയ്പ്പ്, പുളി, ഉപ്പ്, എരിവ്, ചവര്‍പ്പ് എന്നീ ആറ് ഇന്ത്യന്‍ ‘രസ’ങ്ങളില്‍ നിന്നും വ്യതസ്തമായ ഏഴാം രുചി കൂര്‍ക്ക അനുഭവിച്ചറിഞ്ഞീട്ടുണ്ടാകും. ആ ഏഴാം രുചിയെ ഭ്രാന്തമായി സ്നേഹിക്കുന്നവര്‍ക്കാണീ ബ്ലോഗ്. എന്തും കൂര്‍ക്കയെ കുറിച്ച്. ലേഖനം, പാചകം, വാചകം, കഥ, കവിത, ഓര്‍മ്മകുറിപ്പ്, പാട്ട്, പെയിന്റിഗ്, ചിത്രംവര, നിശ്ചലഛായാഗ്രഹണം, വീഡിയോ,ഡോക്യുമെറി, ചലച്ചിത്രം, കൊലാഷ് .. എന്തും കൂര്‍ക്കയെ കുറിച്ച്. നിങ്ങളൊരു കൂര്‍ക്കസ്നേഹിയാണോ. കൂര്‍ക്കസംഘത്തിലേയ്ക്ക് സ്വാഗതം. നിങ്ങള്‍ കൂര്‍ക്ക കഴിച്ചിട്ടേ ഇല്ലേ? രുചിയുടെ ഏഴാം ലോകത്തേയ്ക്ക് സ്വാഗതം.
കൂര്‍ക്കകൂട്ടത്തില്‍ കൂടാന്‍ koorkka.koorkka at gmail.com. എന്ന ഇ- വിലാസത്തിലേയ്ക്ക് കത്തയക്കുക

5 comments:

Pramod.KM said...

കൂര്‍ക്കം വലിച്ചിട്ടുണ്ട്. അതു മതിയോ?:)

ഗുപ്തന്‍ said...

പ്രമോദേ നമുക്ക വേറേ ഒരെണ്ണം തുടങ്ങാം. ഉറക്കത്തിന്റെ ഏഴാം ഭാവം. കൂര്‍ക്കം. ബ്ലോഗ്‌സ്പോട്.കോം :))

പ്രിയംവദ-priyamvada said...

ആരാണു കൂര്‍ക്ക ഫാനാല്ലാത്തതു എന്നു നോക്കുന്നതായിരിക്കില്ലെ എളുപ്പം?

btw ഡാല്യെ ...കുട്ടിക്കാരാ കൂര്‍ക്കയില്‍ കൈവിഷം തന്നതു? ഇഞ്ചിയാ?

ഡാലി said...

കൂര്‍ക്കം വലിക്കാര്‍ക്ക് വേറെ തുടങ്ങണുണ്ട്. മടിയുടെ ഏഴാം ഭാവം. അവിടെ പ്രമൊദിനേം, ഗുപ്തനേം വിശിഷ്ടാതിഥികളാക്കാണുണ്ട്.

പ്രിയവദേച്ചി, കൊല്ലെന്നെ. കൂര്‍ക്കയില്‍ ഞാന്‍ കൈവിഷം കൊടുത്തോരാണധികവും. നളപാചകത്തില്‍ കമന്റ് ഇട്ടപ്പോഴാണു ഇങ്ങനെ ഒരു കൂര്‍ക്ക കൂട്ടം എന്ന തോന്നലുണ്ടായേ.
ഇനി കൂര്‍ക്ക ഒരു ഓര്‍മ്മ കുറിപ്പ് ഇടണം അപ്പോ മനസ്സിലാവും. കൂര്‍ക്ക കണ്ടേ കൂടാത്ത ഒത്തിരി പേരുണ്ട്.

സുഗതരാജ് പലേരി said...

ഇതെന്താ ഹരികുമാറിനു പഠിക്കുകയാണോ?

എന്തായാലും കൂര്‍ക്കയുപ്പേരി എന്‍റെയും വീക്ക്നെസ്സാണ്.